വയലപ്ര കായലിനു മുകളിൽ നിർമിച്ച മനോഹരമായി നിർമ്മിച്ച വാട്ടർ പാർക്കാണ് വി-പ്ര കായൽ ഫ്ലോട്ടിംഗ് പാർക്ക് അഥവാ വി-പ്രാ പാർക്ക്.
🚩 Vayalapra, Chempallikuntu-Anikkara-Ramapuram Road, Pazhayangadi, Kerala 670501
🕜 Opens 2PM
☎️ 070126 62882
How to reach
🚉 Pazhayangadi
🚌 Pazhayangadi
✈️ Kannur International Airport
നിങ്ങളുടെ കുടുംബത്തോടും കുട്ടികളോടും ചെലവഴിക്കാൻ പറ്റിയ കണ്ണൂർ ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് വി-പ്രാ പാർക്ക്. 2 വശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ച നദിയിൽ സ്പർശിക്കുന്ന റോഡുകളിലൂടെ നിങ്ങൾക്ക് പാർക്കിലേക്ക് കടക്കാം.
പെഡൽ ബോട്ടിംഗ്, കയാക്കിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, പാർട്ടി ബോട്ട്, കിഡ്സ് വാട്ടർ റൈഡ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിവിധ തരം ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് ഇവിടെ ഉണ്ട്. ആധുനിക സംവിധാനത്തിലുള്ള പാർക്കിംഗ് ടോയ്ലറ്റുകൾ എന്നിവയും ഇവിടെ ഉണ്ട്.
ഫ്ലോട്ടിംഗ് വാട്ടർ പാർക്ക് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു പുതിയ അനുഭവമായിരിക്കും. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ആണ് പാർക്കിൽ സഞ്ചാരികൾ കൂടുതൽ എത്താറുള്ളത്.
ചെറുതാഴം പഞ്ചായത്തിലെ വായലപ്ര പരപ്പ് എന്ന സ്ഥലത്താണ് കേരള ടൂറിസം ഡിപ്പർട്ട്മെൻ്റ് , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പാർക്ക് നിർമിച്ചിട്ടള്ളത്.