ഹാപ്പിനസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്

Admin
0


ഡിസംബര്‍ 18 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. ധര്‍മശാല ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററില്‍ ചലച്ചിത്ര താരം അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഫെസ്റ്റിവലിന്റപ്രധാന ആകർഷണങ്ങൾ
  • 2022 ഡിസംബർ 21 മുതൽ പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ എക്സിബിഷനുകൾ
  • ഫിലിം ഫെസ്റ്റിവൽ
  • മെഗാമ്യൂസിക് ഷോ
  • ഫ്ലവർ ഷോ
  • ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്
  • ഫുഡ് കോർട്ട്
  • പുസ്തകോത്സവം
  • കലാകായിക മത്സരങ്ങൾ
  • അഗ്രികൾച്ചറൽ ഫെസ്റ്റിവൽ


ഫോക് കലാപ്രകടനങ്ങൾ, ക്ലാസിക്കൽ നൃത്തം, നിഫ്റ്റ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫാഷൻ ഷോ, വിവിധ കായിക മത്സരങ്ങൾ, എന്നിവയ്ക്ക് പുറമെ മ്യൂസിക് മെഗാ ഇവന്റ്, നാടകം, അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.


അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 19ന് വെെകിട്ട് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും അണിനിരക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കുംഫെസ്റ്റിവൽ രാവുകളെ സംഗീത സാന്ദ്രമാക്കുവാൻ, സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ ഫെസ്റ്റിന്റെ വിവിധ ദിവസങ്ങളിൽ അരങ്ങേറും.



ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌ , കാഴ്ചയുടെ വർണ്ണ വസന്തം തീർക്കുവാൻ വെെവിദ്ധ്യങ്ങളുടെ അതുല്യ ശേഖരവുമായി അവതരിപ്പിക്കുന്ന ഫ്ലവർ ഷോ,കുട്ടികളെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കെെപിടിക്കുന്ന അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്കിൽത്രസിപ്പിക്കുന്ന റെെഡുകളും, പുത്തൻ ഗെയിമുകളും സജ്ജമാക്കും


മന്ത്രിമാർ, സാംസ്കാരിക നായകന്മാർ, കലാകായിക മേഖലയിലെ പ്രതിഭകൾ, തുടങ്ങി നിരവധി പേർ ഫെസ്റ്റിൽ അതിഥികളായെത്തും. പരിപാടിയോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കും.


കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജ് ധർമ്മശാല ക്യാമ്പസ്, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. സംരംഭകത്വം, സ്ത്രീശാക്തീകരണം, കലാകായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ് ഫെസ്റ്റ്.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)