പയ്യാമ്പലം ബീച്ച്
പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ് പയ്യാമ്പലം ബീച്ച്.ഒരേസമയം കടലിലിറങ്ങാനും നടക്കാനും സാഹസികവിനോദത്തിനുമുള്ള സൗകര്യങ്ങളൊരുക്കി കണ്ണൂരിന്റെ വിനോദസഞ്ചാര ഹബ്ബായി മാറിയിരിക്കുകയാണ് പയ്യാമ്പലം ബീച്ച്.
ബീച്ചിന് സമാന്തരമായി മൂന്നുകിലോമീറ്ററോളം റോഡ്.കടല്‍ കണ്ട് വണ്ടിയോടിക്കാം.പല സ്വാതന്ത്ര്യ സമര സേനാനികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സ്മാരക കേന്ദ്രവുമാണ്. കണ്ണൂരിന്റെ ചരിത്രം ഈ കടല്‍ത്തീരത്തെ സ്മാരകങ്ങളിലൂടെ വായിക്കാം.
അടുത്തുളള റെയില്‍വേസ്റ്റേഷന്‍ : കണ്ണൂര്‍, 2 കി. മീ. വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 25 കി. മീ.
മുഴപ്പിലങ്ങാട് ബീച്ച്
കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.
വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സാധിക്കുന്നു. ഏതാനും വർഷങ്ങളായി ഏപ്രിൽ - മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്.
എങ്ങനെ എത്തിച്ചേരാം -
കണ്ണൂർ - 15 കി.മീ അകലെ , തലശ്ശേരി - 8 കി.മീ അകലെ
ഏറ്റവും അടുത്തുള്ള വിമാനത്താവളം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 25.7 കിലോമീറ്റർ അകലെ
സെൻറ് ആഞ്ജലോ കോട്ട
അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്.കോലത്തിരി രാജാവിന്റെ സ്ഥലത്ത് 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങി, 5 ദിവസംകൊണ്ട് ആദ്യരൂപം പൂർത്തിയാക്കി. 158 വർഷം പോർച്ചുഗീസുകാർ കോട്ട ഭരിച്ചു
1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി. തുടർദിവസങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ 250 ഗ്രാം മുതൽ ഒമ്പതു കിലോവരെ തൂക്കമുള്ള 13,000 -ത്തോളം ഇരുമ്പുണ്ടകൾ ആണു ലഭിച്ചത്.
വയലപ്ര കായലിനു മുകളിൽ നിർമിച്ച മനോഹരമായി നിർമ്മിച്ച വാട്ടർ പാർക്കാണ് വി-പ്ര കായൽ ഫ്ലോട്ടിംഗ് പാർക്ക് അഥവാ വി-പ്രാ പാർക്ക്. നിങ്ങളുടെ കുടുംബത്തോടും കുട്ടികളോടും ചെലവഴിക്കാൻ പറ്റിയ കണ്ണൂർ ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് വി-പ്രാ പാർക്ക്. 2 വശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ച നദിയിൽ സ്പർശിക്കുന്ന റോഡുകളിലൂടെ നിങ്ങൾക്ക് പാർക്കിലേക്ക് കടക്കാം.
പെഡൽ ബോട്ടിംഗ്, കയാക്കിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, പാർട്ടി ബോട്ട്, കിഡ്സ് വാട്ടർ റൈഡ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിവിധ തരം ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് ഇവിടെ ഉണ്ട്. ആധുനിക സംവിധാനത്തിലുള്ള പാർക്കിംഗ് ടോയ്‌ലറ്റുകൾ എന്നിവയും ഇവിടെ ഉണ്ട്.ഫ്ലോട്ടിംഗ് വാട്ടർ പാർക്ക് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു പുതിയ അനുഭവമായിരിക്കും.
സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ആണ് പാർക്കിൽ സഞ്ചാരികൾ കൂടുതൽ എത്താറുള്ളത്.ചെറുതാഴം പഞ്ചായത്തിലെ വായലപ്ര പരപ്പ് എന്ന സ്ഥലത്താണ് കേരള ടൂറിസം ഡിപ്പർട്ട്മെൻ്റ് , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പാർക്ക് നിർമിച്ചിട്ടള്ളത്.
പാലക്കയം തട്ട്
പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞതും സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ പാലകയം തട്ടു കേരളത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്.ആഡംബര ഇടതൂർന്ന പച്ചപ്പ്, ആകാശത്തെ സ്പർശിക്കുന്ന മരങ്ങൾ, ഗാംഭീര്യമുള്ള കുന്നുകൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു, പാലകയം തട്ടു ആസ്വദിക്കുന്ന കാഴ്ച നിങ്ങൾ അപൂർവ്വമായി കണ്ടെത്തുന്ന ഒന്നാണ്.
ഗണ്യമായ ഉയരത്തിൽ ഉള്ളതിനാൽ, ഈ ഹിൽ സ്റ്റേഷൻ പലപ്പോഴും താഴ്ന്ന തൂക്കമുള്ള മേഘങ്ങൾ സന്ദർശിക്കാറുണ്ട്, അത് അന്തരീക്ഷം മുഴുവൻ മൂടൽമഞ്ഞും പുതുമയുള്ളതുമാക്കുന്നു.പാലക്കയം തട്ടു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ജനുവരി വരെയുള്ള ശൈത്യകാലത്താണ് പാലകയം തട്ടു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കാലാവസ്ഥ അങ്ങേയറ്റം മനോഹരവും കാറ്റും നിറഞ്ഞതാണ്.
കണ്ണൂർ ടൗണിൽ നിന്ന് 56 കിലോമീറ്റർ (34.8 മൈൽ) അകലെയാണ് പാലക്കയം തട്ടു. നടുവിൽ, പുലികുരുമ്പ എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കയം തട്ടുവിന്റെ മുകളിൽ എത്താൻ നിങ്ങൾക്ക് മുകളിലേക്ക് കയറാം അല്ലെങ്കിൽ ടാക്സി ജീപ്പ് വാടകയ്‌ക്കെടുക്കാം
പൈതൽ മല
കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്നത്തെ വൈതൽമല എന്നു കരുതപ്പെടുന്നു.കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം