ഏഴിമലമഹാത്മ്യം

Admin
0




  കേരളക്കരയാകെ അറബിക്കടലിൻ്റെ സാമീപ്യംകൊണ്ട് അനുഗ്രഹീതമാണല്ലോ . കേരളത്തിൻ്റെ ചരിത്രം ആലേഖനമായതുമുതൽ ഈ കടൽ ചരിത്രനിർമ്മാണത്തിന് വഹിച്ച പങ്ക് ചെറുതല്ല. ചരിത്രം കണ്ണുതുറക്കാൻ തുടങ്ങുന്ന കാലത്ത് അറബിക്കപ്പലുകൾ കച്ചവടച്ചരക്കുകൾ വിൽക്കാനും വാങ്ങുവാനുമായി നമ്മുടെ പടിഞ്ഞാറൻ തീരങ്ങളിൽ നങ്കൂരമിടൽ തുടങ്ങിയിരുന്നു . അന്ന് പായക്കപ്പലായിരുന്നതുകൊണ്ട് കാറ്റിൻ്റെ ഗതിക്കനുസരിച്ചു മാത്രമേ അവർക്ക് സഞ്ചരിക്കാൻ കഴിഞ്ഞുള്ളൂ . 

അംബിക്കടലിൽ വീശുന്ന കാറ്റിന് അന്ന് ' വാണിജ്യവാതം ' എന്ന പേരുണ്ടായതും അതുകൊണ്ടാണ് . ദേശത്തിൻ്റെ ചരിത്രം , സംസ്കാരം , വാണിജ്യം മുതലായ എല്ലാ തുറകളിലും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട് . കേരളക്കരയുടെ പുരാവൃത്തമേഖലയിൽ ഈ മഹാസംസ്കാരത്തിൻ്റെ സംഭാവനകൾ ചെറുതല്ല 

പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ നീണ്ടുകിടക്കുന്ന വീതികുറഞ്ഞ ഭൂവിഭാഗത്തിൽ പണ്ടുകാലത്ത് പല ജനവിഭാഗങ്ങളും ഭരണാധികാരികളുമുണ്ടായിരുന്നു അവയിൽപ്പെട്ട ഒരു കൊച്ചു രാജ്യമായിരുന്നു മാഹിഷ്മതി . ഷിർദിക്ക് നേരെ വരുന്നതായ കടൽത്തീരത്തായിരുന്നു മഹിഷ്മതി സ്ഥിതി ചെയ്തിരുന്നത് . മഹിഷ്മതി പോലുള്ള ചെറിയ ചെറിയ രാജ്യങ്ങളിലെ ഭരണാധികാരികൾ സമുദ്രതീരം കൈയ്യടക്കാൻ എന്തും ചെയ്യാൻ മടിച്ചിരുന്നില്ല . 

കടൽക്കരയിലെ വാണിജ്യ സൗകര്യം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം .അക്കാലത്തൊരിക്കൽ മഹിഷ്മതിയിലെ രാജാവും അയൽരാജ്യവും തമ്മിൽ ശത്രുത ഉടലെടുക്കുകയും അത് യുദ്ധത്തിൽ കലാശിക്കുകയുമുണ്ടായി . യുദ്ധത്തിൽ മഹിഷ്മതിയിലെ രാജാവ് വധിക്കപ്പെട്ടു . അദ്ധേഹത്തിൻ്റെ രാജ്ഞിയപ്പോൾ പൂർണ്ണഗർഭിണിയായിരുന്നു . സമർത്ഥനും വിശ്വസ്തനുമായ മന്ത്രി , രാജ്ഞിയേയും കലാചാര്യനേയും രാജ്യ ഭണ്ഡാരവുമായി പെട്ടെന്ന് ഒരു പായ്ക്കല്ലലിൽ തെക്കോട്ട് രക്ഷപ്പെടുകയുണ്ടായി .ഏഴുമലത്തീരത്താണ് ആ പായ്ക്കപ്പൽ അടുപ്പിച്ചത് .അവിടെ ഇടതൂർന്ന് വളർന്നുനിൽക്കുന്ന വാകമരക്കാട്ടിനുള്ളിൽ പർണ്ണശാലകെട്ടി രാജിയെ പാർപ്പിച്ചു .ദിവസങ്ങൾ കഴിയവെ രാജ്ഞി ഒരാൺകുഞ്ഞിനെ പ്രസവിച്ചു .ഈ കുഞ്ഞാണ് പിന്നീട് മൂഷിക വംശസ്ഥാപകനായത് . 




സംസ്കൃതത്തിൽ രാമഘടമൂക്ഷികൻ എന്നും മലയാളത്തിൽ ഇരാമകടമൂവർ എന്നും വിളിച്ചുവന്നു . സ്ഥാപിച്ചെടുത്ത നാടാണ് മൂക്ഷികം . ഇവരിലൂടെ തുടങ്ങിയ പരമ്പരയാണ് മൂക്ഷികവംശമായും , 114 - ഓളം രാജാക്കന്മാർ വഴിപോലെവാണ കോലത്തിരി രാജവംശവും ഒടുവിൽ ചിറക്കൽ രാജവംശമായും കോലത്തുനാടെന്ന കേരളത്തിൻ്റെ വടക്കേഖണ്ഡം ഭരിച്ചുവന്നത് .അക്കാലത്ത് ജീവിച്ചിരുന്ന ' അതുലൻ ' എന്ന കവി രചിച്ച ' മൂഷിവംശകാവ്യ ' മാണ് ഈ രാജ വംശത്തെക്കുറിച്ച് നമുക്ക് അറിവുപകരുന്നത് . 


ലേഖനം കടപ്പാട് : ഗോപിനാഥ് ആയിരംതെങ്ങ്  - ഫേസ്ബുക്ക്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)