തലശ്ശേരിക്കാർക്ക് കലണ്ടർ എന്നാല് പി.കെ കൃഷ്ണൻ തന്നെ!

Admin
0
"പി.കെ കൃഷ്ണൻ തുണി, കുട മൊത്തവ്യാപാരം മെയിൻ റോഡ് തലശ്ശേരി " എന്ന പരസ്യ വാചകത്തോടെ കഴിഞ്ഞ 90 വർഷമായി വിറ്റുപോകുന്ന കലണ്ടർ!. ഉത്തര മലബാറിലെ ക്ഷേത്രോൽസവങ്ങൾ കാവുകളിലെ തെയ്യങ്ങൾ കളിയാട്ടങ്ങൾ കെട്ടിയാടലുകൾ താലപ്പൊലികൾ എല്ലാം നിശ്ച്ചയിക്കുന്നത് "പി കെ കൃഷ്ണ "നാണ്.

1900ത്തിൽ പീടികക്കണ്ടി കല്യാണിയുടേയും ശങ്കരന്റേയും മകനായി പി.കെ കൃഷ്ണൻ തലശ്ശേരിയിൽ ജനിച്ചു. 1927 മുതൽ തലശ്ശേരിയിൽ കച്ചവടക്കാരനായി .കൂടെ തയ്യൽ കടയും ഉണ്ടായിരുന്നു

 1931ൽ അച്ചടിച്ച് തുടങ്ങിയ കലണ്ടറിൽ "പി.കെ കൃഷ്ണൻ, തുണി,കുട, വ്യാപാരം, മെയിൻ റോഡ് തലശ്ശേരി' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ കലണ്ടറിന്റെ ഉപജ്ഞാതാവായ പി.കെ കൃഷ്ണൻ ഒരു വ്യാപാരി മാത്രമായിരുന്നില്ല.

 മറ്റൊരു തരത്തിലാണ് അദ്ദേഹം ഓർമിക്കപ്പെടേണ്ടതും ചരിത്രത്തിൽസ്ഥാനം നേടേണ്ടതും. സ്വാതന്ത്യസമര സേനാനിയും തൊഴിലാളി നേതാവുമായിരുന്നു പി.കെ കൃഷ്ണൻ. 

ശ്രീനാരായണ ബീഡിതൊഴിലാളി സംഘത്തിന്റെ സെക്രട്ടറിയായി 1934 മുതൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ബീഡിത്തൊഴിലാളികളെ സംഘ ടിപ്പിക്കുകയും സമരസജ്ജരാക്കുകയും ചെയ്യുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ട റിയായിരുന്നു കൃഷ്ണൻ.

Click here for Theyyam Calender 2022-23


1940 സപ്തം15ന് തലശ്ശേരി ജവഹർ ഘട്ടിൽ വച്ച് നടത്താൻ ആഹ്വാനം ചെയ്യപ്പെട്ട നടന്ന മർദ്ദന പ്രതിഷേധദിനം ബ്രിട്ടന്റെ പോലീസിന്റെ കണ്ണുവെട്ടിച്ച് ആസൂ ത്രണം ചെയ്യാൻ ചുമതലപ്പെടുത്തിയ പി.കെ മാധവനോടൊപ്പം പി.കെ കൃഷ്ണനും പ്രധാന പങ്ക് വഹിച്ചു. പി കെ മാധവനും മറ്റും പാർട്ടി ഓഫീസ് പരിസരത്ത് തടങ്കൽ ചെയ്യപ്പെട്ടെങ്കിലും നിരോധനം ലംഘിച്ച് ഊടുവഴിയിലൂടെ ജവഹർ ഘട്ടിലെത്തിയ മൈലുള്ളി മെട്ടയിലെ സ: അബൂ മാഷും ധർമ്മത്തെ സ:മുളിയിൽ ചാത്തുക്കുട്ടിയുമാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു വീര മൃത്യു വരിച്ചത്.

കേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ കന്നി രക്തസാക്ഷികൾ ! ആദ്യ കാല കമ്മ്യൂണിസ്‌റ്റു പ്രവർത്തകരായാണ് തീഷ്ണ കാലത്ത് പി കെ മാധവനും കൃഷ്ണനും രംഗത്തെത്തുന്നത്. തലശ്ശേരി മെയിൻ റോഡിൽ തുണിക്കട സ്ഥാപിച്ച അദ്ദേഹത്തിന്റെ കീഴിൽ തൊഴിലാളികൾക്ക് ന്യായമായി കൂലി കൊടുക്കുകയും ബോണസ്
നൽകുകയും ചെയ്തിരുന്നു . ബോണസ് ആക്‌ടോ വ്യവസ്ഥയോ നിലവിൽ വരുന്നതിന്മുമ്പായിരുന്നു പി.കെ കൃഷ്ണൻ മാതൃകാപരമായി പ്രവർത്തിച്ചത് എന്നും ശ്രദ്ധേയം.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)