കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതിചെയുന്ന ദേവീക്ഷേത്രമാണ് മാമാനം
മഹാദേവി ക്ഷേത്രം. മാമാനിക്കുന്നു ദേവിക്ഷേത്രം എന്നും അറിയപ്പെടുന്നു.
കല്ല്യാട് താഴത്ത് വീട് വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാര്‍ ദേവസ്വം
ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കല്‍, പള്ളിക്കുന്ന്, എന്നീ ദുര്‍ഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.കാടുകളാല്‍ ചുറ്റപെട്ട ഇരിക്കൂര്‍ പുഴയുടെ തീരത്തുള്ള ചെറിയ ഗ്രാമത്തില്‍ ബ്രാമണന്മാരായിരുന്നു താമസിച്ചിരുന്നത്.
ആ കാലത്ത് അവിടെ രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, കടാങ്കോടുള്ള വിഷ്ണു ക്ഷേത്രവും മാമാനി കുന്നിലുള്ള ദേവി ക്ഷേത്രവും. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ രണ്ടു ക്ഷേത്രങ്ങളും തകര്‍ക്കപെടുകയും ഇവിടുത്തെ ബ്രാമണന്‍ മാരെ വധിക്കുകയും നാട് കടത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം കല്യാട്ടു താഴത്ത് വീട്ടുകാര്‍ക്ക് ഈ പ്രദേശത്തിന്റെ അധികാരം വന്നു ചേര്‍ന്നു. ദേവി ഭക്തരായ അവര്‍ ദേവപ്രശ്നനത്തില് ദേവിയുടെ ആഗ്രഹം ശാക്തേയ രൂപത്തില്‍ പ്രതിഷ്ടിക്കാനാണ് എന്ന്
മനസിലാക്കുകയും അവിടെ മഹാദേവി ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.

Temple Timings
Morning05.45 - 06.55 am
07.45 - 10.00 am
11.15 - 01.00 pm
Evening
06.15 - 07.00 pm
How to reach
Bustand : Kannur
Railway Station : Kannur
Airport : Kannur International Airport