2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം.
രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതമുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളില്‍ ചേര്‍ക്കാത്തവര്‍ക്കും, നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനാകാതെ നിയമനാധികാരിയില്‍ നിന്നും ജോലിയില്‍ പ്രവേശിച്ചിട്ടില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ജോലി ലഭിച്ചിട്ടും ആരോഗ്യകരമായ കാരണങ്ങളാലും ഉപരിപഠനാര്‍ഥവും തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്കും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സീനിയോറിറ്റി പുനസ്ഥാപിച്ച് ലഭിക്കും.
പ്രത്യേക പുതുക്കലിന് വരുന്നവര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. പ്രത്യേക പുതുക്കല്‍ ഓണ്‍ലൈന്‍/സ്മാര്‍ട്ട് ഫോണ്‍ വഴിയും ചെയ്യാം. വെബ്‌സൈറ്റ്: www.eemployment.kerala.gov.in. ഫോണ്‍: 0490 2327923.