സെൻ്റ് ആഞ്ചലോ കോട്ട കണ്ണൂർ

Admin
0

കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

Location 🚩 Near Cannannore Cantonment,                            Burnacherry, Kannur, Kerala
Open ⋅ Closes 6PM
☎️ 0497 273 2578

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കണ്ണൂര്‍, 3 കി. മീ. | വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 35 കി. മീ.

ഭൂപട സൂചിക

അക്ഷാംശം : 11.854037 രേഖാംശം : 75.372126


ചരിത്രം

പണിത വർഷം 1505
നിർമിച്ചത് : പോർച്ചുഗീസുകാർ
കോട്ടയും ആയി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ
1663 - ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്തു
1663 - അറക്കൽ അലി രാജക്ക് ഡച്ചുകാർ കോട്ട വിറ്റു
1790 - ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു

ചരിത്രം

പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്.കോലത്തിരി രാജാവിന്റെ സ്ഥലത്ത് 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങി, 5 ദിവസംകൊണ്ട് ആദ്യരൂപം പൂർത്തിയാക്കി. 158 വർഷം പോർച്ചുഗീസുകാർ കോട്ട ഭരിച്ചു. 


ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ ഈ കോട്ട പിടിച്ചടക്കി.ചെലവു ചുരുക്കാനായി ഡച്ചുകാർ കോട്ടയുടെ വലിപ്പം കുറച്ചു. 110 വർഷം ഡച്ചുകാർ കോട്ട ഭരിച്ചു. ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു.

1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

മാപ്പിള ബേ തുറമുഖവും അറയ്ക്കൽ പള്ളിയും കോട്ടയ്ക്ക് അടുത്താണ്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.

തുടർദിവസങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ 250 ഗ്രാം മുതൽ ഒമ്പതു കിലോവരെ തൂക്കമുള്ള 13,000 -ത്തോളം ഇരുമ്പുണ്ടകൾ ആണു ലഭിച്ചത്.നിരവധി ദിവസങ്ങൾ നീണ്ടു നിന്ന ഖനനത്തിനൊടുവിൽ 35,950 പീരങ്കിയുണ്ടകളാണ് ആകെ കിട്ടിയത്.


https://maps.app.goo.gl/Uz5WA98MdFYRugZn9
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)