രോഗശമനം നല്കുന്ന വൈദ്യനാഥൻ..അറിയാം കഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തെക്കുറിച്ച്

Admin
0

 
Sri Vaidyanatha Temple, Kanhirangad


കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ. വൈദ്യനാഥൻ. (ശിവൻ ).ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ പ്രധാന ദിവസം.ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം ചെയ്യുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാകുന്നു.സർവ്വരോഗങ്ങൾക്കും ആശ്വാസം പകരുന്നതിന് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം.

കുന്തീദേവി തന്റെ ഭർത്താവിന്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ആലിനും കാഞ്ഞിരമരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം.ഞായറാഴ്ച വൈദ്യനാഥനിൽ സൂര്യതേജസ്സ് കൂടി ഉണ്ടെന്നാണ് വിശ്വാസം.

ജാതകപ്രകാരം ആദിത്യദശാകാലങ്ങളിൽ ദോഷത്തിന്റെ കാഠിന്യമനുസരിച്ച് കൂടുതൽ ഞായറാഴ്ചകൾ വ്രതമനുഷ്ഠിക്കുന്നതും ഉത്തമമാകുന്നു. ഉപദേവതകൾ -ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാകുന്നു.

ധനുമാസത്തിലെ തിരുവാതിര വിശേഷദിവസമാണ്.മലയാളമാസത്തിൽ ആറാം തീയതി ഞായർ വന്നാൽ അന്ന് ദർശനം അതിവിശേഷമാണ്.അന്നാണ് ദേവപ്രതിഷ്ഠ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

ത്രിമൂർത്ത ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം, മറ്റുള്ളവ തളിപ്പറമ്പ് ശിവക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ്

ദർശന സമയം 

രാവിലെ ദർശന സമയം 5:00 AM മുതൽ 12:00 PM വരെയാണ്
വൈകുന്നേരം 5:00 മുതൽ 8:00 PM വരെയാണ് സന്ധ്യാ പൂജയും ദർശന സമയവും

എങ്ങനെ എത്തിച്ചേരാം 

Airport - Kannur international airport (41km)
Busstand - Thaliparamba (5.6km)
Nearest town - Thaliparamba (5.6km)
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)