വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പൊന്നു മുത്തപ്പൻ;അറിയാം പറശ്ശിനിക്കടവ് മുത്തപ്പനെ..

Admin
0

Parassinikkadavu muthappan temple kannur

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് തീയ്യർ ഊരായിമ ഉള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം.

മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു.

മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

ഉത്സവം (Parassinikkadavu muthappan festival)

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന വൃശ്ചികം 16-നു (December 1 or 2) നടക്കുന്നു.

Parassinikkadavu muthappan Timing

General Timings

05:30 - 08:30 - തിരുവപ്പന 

06:30 - 08:30 - വെള്ളാട്ടം

Lunch & Dinner

12:30 - 01:30 - Lunch

08:30 - 09:30 - Dinner

Prasadham

07:30 AM - 08:00 PM - എല്ലാ ദിവസവും 
ചായയും പുഴുങ്ങിയ പയറും തേങ്ങാ പൂളും ആണ് പ്രസാദം ആയി നൽകുന്നത്.



വഴിപാടുകൾ

തിരുവപ്പന - ₹50
പഴുംകുറ്റി വെള്ളാട്ടം - ₹20
ഊട്ടും വെള്ളാട്ടം- ₹30
കരിം കലശം -₹40
ചോറൂണ് ( Child)-₹40

എങ്ങനെ എത്തിച്ചേരാം 

Nearest railway station -: Kannur
Airport -: Kannur
Busstand -: Kannur
Nearest town-: Dharmashala

ക്ഷേത്രത്തിൽ എത്തി ചേരുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ താമസത്തിനുള്ള സൗകര്യം ഉണ്ട്.കൂടാതെ അടുത്ത ടൗൺ ആയ ധർമശാലയിലും താമസ സൗകര്യം ലഭ്യമാണ്.



Reference - Wikipedia & official website of

parassinikkadavu temple
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)