ആദായ നികുതി പരിധി ഏഴ് ലക്ഷമാക്കി;ജനപ്രിയ ബജറ്റ്മായി നിർമല സീതാരാമൻ

Admin
0
Niramla sitharaaman


ആദായ നികുതിയിൽ ഇളവ് ഉൾപ്പെടെ, നിർണായ പ്രഖ്യാനപങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധ്യവർത്തിന് കൂടുതൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ആണ് രണ്ടാം മോഡി സർക്കാരിൻ്റെ അവസാന പൊതു ബജറ്റിൽ ഉൾപ്പെടുത്തിയത്.

പ്രധാന ബജറ്റ് നിർദേശങ്ങൾ

1. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് മുന്നേറുന്നത്.

2. കൊറോണ കാലത്ത് ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയെന്ന് നിർമ്മല സീതാരാമൻ.

3. രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചാണ് സർക്കാർ ഓരോ വ്യക്തിക്കും ഭക്ഷ്യധാന്യം ഉറപ്പാക്കിയത്. 80 കോടി ജനങ്ങൾക്ക് 28 മാസത്തേക്ക് സൗജന്യ റേഷൻ ഏർപ്പെടുത്തിയെന്നും ധനമന്ത്രി പാർലമെൻ്റിൽ പറഞ്ഞു.

4. അമൃതകാലത്തെ ആദ്യ ബജറ്റ്' ആണ് അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍.അടുത്ത ഒരു വർഷത്തേക്ക് എല്ലാ മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി.

5. എല്ലാ അന്ത്യോദയ, മുൻഗണനാ കുടുംബങ്ങൾക്കും ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും.മിഷൻ മോഡിൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് നിർമ്മല സീതാരാമൻ.

6. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് ടൂറിസത്തിന്റെ പ്രോത്സാഹനം മിഷൻ മോഡിൽ ഏറ്റെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

7. നടപ്പുവർഷത്തെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 7% ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു

8. ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് G20 പ്രസിഡൻസി അവസരം നൽകുന്നു.യുവസംരംഭകരുടെ കാർഷിക സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കും

9. 2014 മുതൽ സ്ഥാപിതമായ മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 157 പുതിയ നഴ്സിംഗ് കോളേജുകൾ രാജ്യത്ത് സ്ഥാപിക്കും.

10. 2047 ഓടെ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കുംകുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും.

11. ഭൂമിശാസ്ത്രം, ഭാഷകൾ, വിഭാഗങ്ങൾ, ഉപകരണ അജ്ഞേയത പ്രവേശനക്ഷമത എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യം

12. ഇപിഎഫ്ഒ അംഗത്വം ഇരട്ടിയിലധികം വർധിച്ച് 27 കോടിയിലെത്തി

13. ദുർബല വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പിവിടിജി വികസന മിഷൻ ആരംഭിക്കുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ 15,000 കോടി രൂപ ലഭ്യമാക്കും

14. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഇതര രാസവളങ്ങൾ, രാസവളങ്ങളുടെ സമീകൃത ഉപയോഗം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് പിഎം പ്രണാം ആരംഭിക്കും

15. പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവരുടെയും കരകൗശല വിദഗ്ധരുടെയും ശാക്തീകരണത്തിനായി പുതിയ പദ്ധതി 'പിഎം വികാസ്' (പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ)

16. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി 3 കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കപ്പെടുമെന്ന് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം.

17. അടുത്ത സാമ്പത്തിക വർഷം റെയിൽവേക്കായി 2.40 ലക്ഷം കോടി രൂപ വകയിരുത്തിയെന്ന് നിർമ്മല സീതാരാമൻ.

18. പ്രാദേശിക വ്യോമ ഗതാഗതം മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി 50 അധിക വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, നൂതന ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു

19. ഇതര വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പ്രണം യോജന ആരംഭിക്കും. ഇതിന് പുറമെ ഗോവർദ്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 500 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

20. എംഎസ്എംഇകള്‍ക്കായി 9,000 കോടി രൂപ നീക്കി വെച്ച് കേന്ദ്ര ബജറ്റ് 2023.മഹിള സമ്മാൻ സേവിംഗ്സ് ലെറ്റർ സ്കീം ആരംഭിക്കും. 

21. ഇതിൽ സ്ത്രീകൾക്ക് 2 ലക്ഷം രൂപയ്ക്ക് 7.5% പലിശ ലഭിക്കും. സീനിയർ സിറ്റിസൺ അക്കൗണ്ട് സ്‌കീമിന്റെ പരിധി 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ഉയർത്തും.

22. ലക്ഷം രൂപ വരെ ആദായ നികുതിയില്ല. പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി സ്ലാബുകൾ 5 ആക്കി കുറച്ചു.

വില കൂടുന്നവ 

  • ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് വില കുറയുംവിദേശത്ത് നിന്ന് വരുന്ന വെള്ളി വസ്തുക്കൾക്ക് വില കൂടും.
  • സിഗരറ്റിന് വില കൂടും
  • വസ്ത്രത്തിനും സ്വര്‍ണ്ണത്തിനും സിഗരറ്റിനും വില കൂടും

വില കുറയുന്നവ 

  • ചില മൊബൈൽ ഫോണുകൾ, ക്യാമറ ലെൻസുകൾ എന്നിവയ്ക്ക് വില കുറയും.
  • കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്ക് വില കുറയും

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)