എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ചിറക്കൽ പെരുങ്കളിയാട്ടത്തിലാണ് 14കാരൻ തീചാമുണ്ടി തെയ്യം കെട്ടിയാടിയത്.
സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.45 വർഷത്തിന് ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടം ബുധനാഴ്ചയാണ് തുടങ്ങിയത്.ഞായർ വരെയാണ് കളിയാട്ടം.അമ്പതിൽപ്പരം തെയ്യക്കോലങ്ങൾ കെട്ടിയാടുന്നുണ്ട്.