പറശ്ശിനിക്കടവിൽ പോകാം...പാമ്പുകളെ കാണാം ഭയമില്ലാതെ..

Admin
0


How to reach parassinikkadavu snake park 

Railway station - Kannur
Bustand - Kannur
Airport - Kannur
Nearest town - Dharmashala 
Hotel - Indian Coffee house , Dtpc hotel (Both in Dharmashala )

പാമ്പുകള്‍..കഥകളും മിത്തുകളുമായി മനുഷ്യനെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇണങ്ങുന്ന കാര്യത്തില്‍ ഏറെ പിന്നിലായ പാമ്പുകളെ അടുത്തുചെന്നു കാണുവാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്.പേടിയും കൗതുകവും മാറ്റുവാനും പാമ്പുകളെ ഭയമില്ലാതെ കാണുവാനും പറ്റിയ പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തെറ്റി കൂടുതലറിയാം...

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പാമ്പു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം. നൂറ്റിഅന്‍പതോളം വിവിധ തരത്തിലുള്ള പാമ്പുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല,മണ്ഡലി, വെള്ളിക്കെട്ടന്‍, കുഴിമണ്ഡലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിഷം ഉള്ള പാമ്പുകളെയും വിഷം ഇല്ലാത്ത പാമ്പുകളെയും പ്രത്യേകം തരംതിരിച്ചാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജവെമ്പാലകള്‍ക്കായി ഇവിടെ ശീതീകരിച്ച കൂടും ഒരുക്കിയിട്ടുണ്ട്.


പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിൽ എത്തുന്നവർക്കായി മറ്റനേകം കാഴ്ച്ചകളും ഇവിടെയുണ്ട്. വിവിധ തരത്തിലുള്ള പക്ഷികൾ, മുതല, കുരങ്ങൻമാർ തുടങ്ങിയവയും ഇവിടുത്തെ കാഴ്ച്ചകളാണ്. കുട്ടികളെയും കൊണ്ട് യാത്ര പോകുന്നവർക്ക് ഈ സ്ഥലം വളരെ ഇഷ്ട്ടപ്പെടുമെന്നുറപ്പാണ്.

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പറശ്ശിനിക്കടവിലാണ് സ്‌നേക്ക് പാര്‍ക്ക് ഉള്ളത്. ദേശീയ പാത 17 ല്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള വഴിയില്‍ രണ്ടു കിലോമീറ്റര്‍ ഉള്ളിലായാണ് ഇതുള്ളത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുള്ളത്.


Timings: 9 AM to 5.30 PM

Entry: Rs. 30 for Adults, Rs. 20 for Children & Rs. 25 for Camera

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)