മുഴപ്പിലങ്ങാട് ബീച്ചിന് തിലകം ചാർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി.മുഴപ്പിലങ്ങാട് ബീച്ചിൽ എത്തുന്നവർക്ക് ഇനി കടലിലൂടെ നടക്കാം.ആർത്തിരമ്പി വരുന്ന തിരമാലകൾക്കിടയിലൂടെ ഇളകിയാടുന്ന ബ്രിഡ്ജിലൂടെയുള്ള നടത്തം വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും.
ബീച്ചിൻ്റെ തെക്കേ അറ്റത്ത് ആണ് 100 മീറ്റർ നീളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ബീച്ചിൻ്റെ പടഞ്ഞാറെ അറ്റത്ത് വിനോദ സഞ്ചാരികൾക്ക് നിൽക്കാനുള്ള ഫ്ലാറ്റ് ഫോം നിർമിച്ചിട്ടുണ്ട്.ഇവിടെനിന്നും നോക്കിയാൽ ധർമടം തുരുത്തും പാറക്കെട്ടുകളും കാണാൻ കഴിയും.സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവം ആയിരിക്കും ഫ്ലോട്ടിങ് ബ്രിഡ്ജ് നൽകുക.
ഉന്നത നിലവാരമുള്ള റബറും പ്ലാസ്റ്റിക് മിശ്രിതവും ഉപയോഗിച്ചാണ് വിനോദ സഞ്ചാര വകുപ്പ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.സുരക്ഷയ്ക്കായി വിദഗ്ധ പരിശീലനം ലഭിച്ച ലൈഫ് ഗാർഡ്കളും ഉണ്ട്. മലപ്പുറം തൂവൽ തീരം അമ്യൂസ്മൻ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പരിപാലന ചുമതല.
ജനുവരി 29 ന് ഉത്സവ സമാനമായ അന്തരീക്ഷത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിന് സമർപ്പിക്കും.