ഫ്രിഡ്ജിൽ കരുതിയ ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കണം; നിർദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ

Admin
0
Food poison Kerala


ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം
സംസ്ഥാനത്ത് നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളിൽ നിന്ന് നൽകുന്ന ഭക്ഷണപ്പൊതികൾക്കാണ് ഉത്തരവ് ബാധകം.

ഉത്തരവിൻ്റെ പൂർണരൂപം


  • ഫുഡ്‌ സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
  • ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ്നിലനിര്‍ത്തേണ്ടതാണ്‌.‌പാലും പാൽ ഉത്‌പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്‌പന്നങ്ങളും മീനും മീൻ ഉത്‌പന്നങ്ങളുമാണ് ഈ വിഭാഗത്തിൽപെടുന്നത്.
  • ബിൽ ഇല്ലാത്ത ചെറുകിട ഹോട്ടലുകൾ പൊതിയിലെ സ്റ്റിക്കറ്റിൽ സമയവും എത്രമണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തണം.
  • വിവാഹം അടക്കമുള്ള പൊതുപരിപാടികൾക്ക് ഓഡിറ്റോറിയങ്ങളിലും മറ്റും നൽകുന്ന പാകംചെയ്ത ഭക്ഷണവും 60 ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം.
  • ബേക്കറികളിലും മറ്റും വിൽക്കുന്ന ഭക്ഷണ പാക്കറ്റുകൾക്ക് നിലവിലുള്ള ലേബലിങ് നിയമം ബാധകമാണ്.
  • ഭക്ഷണം ഉണ്ടാക്കിയ സമയവും ഉപയോഗ കാലാവധിയും ഭക്ഷണപദാർഥത്തിലെ ചേരുവകളും രേഖപ്പെടുത്തണം.


പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ്ന് നിരോധനം 

പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സുരക്ഷിതമല്ലാത്തതിനാൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.പാസ്ചറൈസ്ഡ് മുട്ട ഉപയോഗിച്ചുള്ള മയോണൈസോ, വെജിറ്റബിൾ മയോണൈസോ ഉപയോഗിക്കുക വാങ്ങുന്ന ഭക്ഷ്യ പാക്കറ്റുകളിൽ ഭക്ഷണം തയാറാക്കിയ സമയം, കഴിക്കേണ്ടതായ സമയം ഇവ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രം സ്വീകരിക്കുക

മയോണൈസ് പോലുള്ളവ ചേർത്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ട്. ഇത് ബാക്ടീരിയ പെരുകുകയും കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവസ്തുക്കൾ ഫ്രീസറിൽ അല്ലാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം ചൂടാക്കാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

ഹോട്ടലുകൾ സ്വീകരിക്കേണ്ട മുൻകരുതൽ 

  • ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്താൻ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
  • FSSAIയുടെ FoSTaC ട്രെയിനിങ് കഴിഞ്ഞ ഒരു ഫുഡ് സേഫ്റ്റി സൂപ്പർവൈസർ സ്ഥാപനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം
  • ഇറച്ചി 2 മണിക്കൂറില്‍ കൂടുതല്‍ ഫ്രീസറിന് പുറത്ത് സൂക്ഷിച്ചാല്‍ അവ കേടായി തുടങ്ങും. ചിക്കന്‍ റഫ്രജിറേറ്റര്‍/ചില്ലറില്‍ 1 ദിവസത്തില്‍ കൂടുതല്‍ വക്കരുത്. കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ ഫ്രീസര്‍ ഉപയോഗിക്കാം.
  • ചായ കടകളിൽ ഉപയോഗിക്കുന്ന ഗ്ളാസുകൾ ഓരോ തവണ ഉപയോഗിച്ച ശേഷവും ടാപ്പിൽ നിന്നും ഒഴുകുന്ന വെള്ളത്തിൽ കഴുകേണ്ടതാണ്.ഗ്ളാസുകൾ കഴുകുന്നതിന് പാത്രത്തിലെ വെള്ളത്തിൽ മുക്കി എടുക്കുന്ന രീതി ശരിയല്ല.


Also read :- 



ഭക്ഷണം പാകം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

കൃഷി സമയത്ത് ഉപയോഗിക്കുന്ന കീടനാശിനികൾ ചെറിയ അളവിൽ ചിലപ്പോൾ പഴങ്ങളിലും പച്ചക്കറികളിലും കാണാം. അവയുടെ പരമാവധി അളവ് FSSAI നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ കാണപ്പെട്ടാൽ നിയമ നടപടി നേരിടേണ്ടി വരും. അത്തരം നിരവധി പ്രോസിക്യൂഷന്‍ കേസുകൾ നടന്ന് വരുന്നു.

പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് 30 മിനുട്ട് എങ്കിലും വെള്ളത്തിൽ മുക്കിവച്ച ശേഷം നന്നായി വെള്ളം ഒഴുക്കി കഴുകി എടുക്കുക. ഇവ മുക്കി വക്കുന്നതിന് ചെറിയ ഉപ്പ് വെള്ളമോ, പുളിവെളളമോ മഞ്ഞൽ കലക്കിയ വെളളമോ വിനാഗിരി കലക്കിയ വെള്ളമോ ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. ഇത്തരം ലായനിയിൽ ആണെങ്കിൽ 15 മിനിട്ട് മതിയാകും.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)