ഇനി ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കേണ്ട; അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (UTS app) റെയിൽവേ

Admin
1 minute read
0
UTS app for unreserved railway ticket


എന്താണ് UTS Application?

ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷൻ ആണ് UTS APP. റെയിൽവേ യാത്രക്കാർക്ക് വലിയൊരു പരാതിയാണ് ടിക്കറ്റിന് വേണ്ടി ക്യൂ നിൽക്കുന്ന സംഭവം.UTS സംവിധാനം നിലവിൽ വന്നതോടുകൂടി യാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ് കൈവന്നിരിക്കുന്നത്.

Download Link 

മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് അവതരിപ്പിക്കുന്നത്.

ആപ്പിലുള്ള റെയിൽവേ വാലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ്പ് ഉപയോഗിക്കാം. സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപ്പിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്‍റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും.


ടിക്കറ്റ് എടുക്കാനുള്ള സൗകര്യം?


കേരളത്തിലെയും, ഇന്ത്യയിലേ പ്രധാന സ്റ്റേഷനുകളിൽ യുടിഎസ് ഓൺ മൊബൈൽ പ്രവർത്തിക്കുക. യാത്രക്കാരെ സഹായിക്കാൻ ഹെൽപ് ഡെസ്കുകളും ഉണ്ട് എന്നതും പ്രത്യേകതയാണ്.

യാത്രക്കാർ അവരുടെ മൊബൈൽ നമ്പർ ആദ്യം ആപ്പ് വഴിയോ ഓൺലൈൻ വഴിയോ റജിസ്റ്റർ ചെയ്യണം (www.utsonmobile.indianrail.gov.in)
രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ നാലക്ക മൊബൈൽ പിൻ നമ്പർ (എം പിൻ) ലഭിക്കും. ഇത് ഉപയോഗിച്ചു ആപ്പിൽ ലോഗ് ഇൻ ചെയ്യാം.

രജിസ്ട്രേഷൻ കഴിയുന്നതോടെ സീറോ ബാലൻസുമായി ആർ വാലറ്റ് ആപ്പിൽ നിലവിൽ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ UPI പോലെയുള്ള വാലറ്റുകളിൽ നിന്നോ ആർ വാലറ്റിൽ പണം നിറയ്ക്കാം. വെബ്സൈറ്റിലെ വാലറ്റ് റീചാർജ് ഓപ്‌ഷൻ വഴിയും പണം നിറയ്ക്കാം. ലോഗിൻ ഐഡിയായി മൊബൈൽ നമ്പറും പാസ്‌വേഡായി എംപിൻ നാലക്ക നമ്പറും നൽകണം.

സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിൽ പെട്ടെന്നു ടിക്കറ്റ് എടുക്കാനായി ക്വിക്ക് ബുക്ക് എന്ന ഓപ്ഷനും ആപ്പിലുണ്ട്.

മൊബൈൽ ഫോണിന്‍റെ ചാർജ് തീരുകയോ സ്വിച്ച് ഓഫ് ആകുകയോ ചെയ്താൽ മൊബൈൽ നമ്പർ ഉപയോഗിച്ചു യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്നു TTE- ക്ക് കണ്ടെത്താൻ കഴിയും.
Tags